കുട്ടികളുടെ ചികില്‍സയ്‌ക്ക് ആര്‍സിസിയില്‍ പുതിയ ഒ പി ബ്ലോക്ക്

326

തിരുവനന്തപുരം: അമേരിക്കയിലുള്ള മലയാളികളുടെ സഹായത്തോടെ നിര്‍മ്മിച്ച കുട്ടികള്‍ക്കുളള പുതിയ ഒ പി ബ്ലോക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.
ഇടുങ്ങിയ വരാന്തയോ തിക്കും തിരക്കും കൊണ്ടുളള അസൗകര്യങ്ങളോ ഒന്നുമില്ലിവിടെ. സാന്ത്വനം തേടിയെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ചിത്രപ്പണികളും നിറഞ്ഞ മുറികള്‍. അഞ്ച് ഒ പി മുറികള്‍ക്ക് പുറമേ രക്ഷിതാക്കള്‍ക്കുളള കൗണ്‍സിലിംഗ് കേന്ദ്രം, നിരീക്ഷണ മുറി തുടങ്ങിയവയെല്ലാം പുതിയ ഒ പി ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. 85 ലക്ഷം രൂപ ചെലവില്‍ 3200 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് മുഴുവനായി ശീതീകരിച്ച പുതിയ ബ്ലോക്ക്. ആരോഗ്യമന്ത്രി കെ കെ ശൈലജ പുതിയ ബ്ലോക്ക് രോഗികള്‍ക്കായി തുറന്നുകൊടുത്തു. ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ സാമ്പത്തിക സഹായത്തോടെയാണ് കെട്ടിട നിര്‍മ്മാണം. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ വളര്‍ച്ചക്ക് വിദേശമലയാളികളുടെ സഹായം ആവശ്യമെന്ന് ആരോഗ്യമന്ത്രി. ക്യാന്‍സര്‍ ഉള്‍പ്പെടെയുളള രോഗങ്ങളെ നേരത്തെ തിരിച്ചറിയാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തന്നെ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.