ചെറുവത്തൂര്‍ ഗവ: ടെക്‌നിക്കല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

36

കാസറഗോഡ് : ചെറുവത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 2022-23 വര്‍ഷത്തെ എട്ടാംക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2021-22 അധ്യയനവര്‍ഷം ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.

പൊതുവിഷയങ്ങള്‍ക്കൊപ്പം എഞ്ചിനീയറിംഗ് ട്രേഡുകളിലും ദേശീയ നൈപുണ്യപദ്ധതിയില്‍ ഉള്‍പ്പെടുന്ന ട്രേഡുകളിലുള്ള പരിശീലനവും ലഭിക്കും. പത്താംക്ലാസ്സ് വിജയികള്‍ക്ക് ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ദേശീയ നൈപുണ്യപദ്ധതി ലെവല്‍ രണ്ട് സര്‍ട്ടിഫിക്കറ്റും ലഭിക്കും.

ടി.എച്ച്.എസ്.എല്‍.സി യോഗ്യത നേടിയവര്‍ക്ക് കേരള പി.എസ്.സി തസ്തികകള്‍ക്ക് അപേക്ഷിക്കാം. പോളിടെക്‌നിക്ക് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് 10 ശതമാനം സീറ്റ് സംവരണവും ലഭ്യമാണ്. ഇംഗ്ലീഷ് പ്രാവീണ്യത്തിന് എന്റിച്ച് യുവര്‍ ഇംഗ്ലീഷ് പദ്ധതി, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ സപ്പോര്‍ട്ട് സ്‌ക്കീം, സംസ്ഥാനകലാ, കായിക, ശാസ്ത്രമേളകളില്‍ നേരിട്ട് പങ്കെടുക്കാനുള്ള അവസരവും, ഗ്രേസ് മാര്‍ക്കും ലഭ്യമാക്കും.

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എഞ്ചിനീയറിംഗ് ബുക്കുകള്‍ സൗജന്യം വിവിധതരം സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ലഭ്യമാണ്. ആധുനിക സംവിധാനങ്ങളോട് കൂടിയ ഹൈടെക് ക്ലാസ്സ് റൂമുകള്‍, ലാബുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂളില്‍ നേരിട്ട് ഹാജരായോ ഫോണിലൂടെയോ രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍ : 9400006497, 9746990942,9020303010,9995944490

NO COMMENTS