അ​ഭ​യാ​ര്‍​ഥി ക്യാമ്പ് നി​റ​ഞ്ഞു​ക​വി​ഞ്ഞു​ – റോ​ഹി​ങ്ക്യ​ന്‍ ജനത ശ്വാ​സം ​മു​ട്ടു​ന്നു

26

ചി​റ്റ​േ​ഗാ​ങ്​: ബം​ഗ്ലാ​ദേ​ശി​ലെ കോ​ക്​​സ്​ ബ​സാ​ര്‍ അ​ഭ​യാ​ര്‍​ഥി ക്യാമ്പ് ​ ഇ​പ്പോ​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞു​ക​ഴി​ഞ്ഞു. ഇ​നി​യും റോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ പാ​ര്‍​പ്പി​ക്കാ​ന്‍ ആ​വാ​ത്ത​വി​ധം ശ്വാ​സം​ മു​ട്ടു​ന്നു. ​ 1600 പേ​ര​ട​ങ്ങു​ന്ന റോ​ഹി​ങ്ക്യ​ന്‍ സം​ഘ​ത്തെ ഭ​സാ​ന്‍ ചാ​ര്‍ ദ്വീ​പി​ലേ​ക്ക്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ മാ​റ്റി​യ​ത്. ഇ​പ്പോ​ള്‍ 1000 പേ​ര​ട​ങ്ങി​യ മ​റ്റൊ​രു സം​ഘ​വും പു​റ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. കോ​ക്​​സ്​ ബ​സാ​റി​ല്‍​നി​ന്ന്​ ചി​റ്റ​ഗോ​ങ്ങി​ലേ​ക്കാ​ണ്​ ആ​ദ്യം അ​വ​ര്‍ എ​ത്തു​ക. ഇ​പ്പോ​ള്‍ അ​വ​രു​ടെ മു​ന്നി​ലു​ള്ള​ത്​ ക​ട​ലി​നു ന​ടു​വി​ലെ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ്ര​ള​യ​മെ​ടു​ക്കാ​വു​ന്ന ഒ​രു ദ്വീ​പാ​ണ്. 20 വ​ര്‍​ഷം മു​മ്ബ്​ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന ഭ​സാ​ന്‍ ചാ​ര്‍ ദ്വീ​പ്.

20 വ​ര്‍​ഷം മു​മ്ബ്​ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലെ വി​ദൂ​ര​മാ​യ പ്ര​ദേ​ശ​ത്ത്​ ഉ​യ​ര്‍​ന്നു​വ​ന്ന ദ്വീ​പാ​ണ്​ ഭ​സാ​ന്‍ ചാ​ര്‍. ഏ​തു നി​മി​ഷ​വും ക​ട​ല്‍ തി​രി​കെ കൊ​ണ്ടു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. പ​ക്ഷേ, മ്യാ​ന്മ​റി​ലെ ഭീ​ക​ര​ര്‍​ക്കു മു​ന്നി​ല്‍ ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ട്ട​വ​രെ ഓ​ര്‍​ക്കു​മ്ബോ​ള്‍ ഈ ​തു​രു​ത്തു​പോ​ലും അ​വ​ര്‍​ക്ക്​ ആ​ശ്വാ​സ​മാ​ണ്. സ്വ​ന്തം മ​ണ്ണി​ലേ​ക്ക്​ തി​രി​കെ പോ​രാ​ന്‍ ചി​ല​ര്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട ഓ​ര്‍​മ അ​വ​ര്‍​ക്കു മു​ന്നി​ലു​ണ്ട്. തി​രി​കെ​യെ​ത്തി​യാ​ല്‍ നേ​രി​​ടേ​ണ്ടി​വ​രു​ന്ന ​കൊ​ടും​ഭീ​ക​ര​ത​യോ​ര്‍​ത്ത്​ പി​ന്‍​വാ​ങ്ങി​യ​വ​രാ​ണ്​ അ​വ​രി​ല​ധി​ക​വും.

ഇ​ള​കു​ന്ന ക​ട​ലി​ലെ ചെ​റി​യ ക​പ്പ​ലി​ല്‍ തി​ങ്ങി​ഞെ​രു​ങ്ങി പ്ര​തീ​ക്ഷ​ക​ള​റ്റ ഒ​രു ജ​ന​ത നി​സ്സം​ഗ​രാ​യി പു​റ​പ്പെ​ടു​ക​യാ​ണ്. ദ്വീ​പി​ലേ​ക്ക്​ പോ​കാ​ന്‍ ആ​രെ​യും നി​ര്‍​ബ​ന്ധി​ക്കു​ന്നി​ല്ലെ​ന്നും താ​ല്‍​പ​ര്യ​മു​​ണ്ടെ​ങ്കി​ല്‍ മാ​ത്രം പോ​യാ​ല്‍ മ​തി​യെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ, ദ്വീ​പി​ലേ​ക്ക്​ പോ​കാ​ന്‍ ത​ങ്ങ​ളെ നി​ര്‍​ബ​ന്ധി​ക്കു​ന്ന​താ​യി അ​ഭ​യാ​ര്‍​ഥി​ക​ള്‍​ത​ന്നെ പ​റ​യു​ന്നു​വെ​ന്നാണ് റിപ്പോട്ടുകൾ

NO COMMENTS