കാഞ്ഞങ്ങാട്- പാണത്തൂര്‍ ഹൈവേ നവീകരണം സര്‍വ്വെ ഉടന്‍ പൂര്‍ത്തിയാക്കും.

118

കാസറഗോഡ് : കാഞ്ഞങ്ങാട്- പാണത്തൂര്‍ ഹൈവേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വെ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പുറമ്പോക്ക്, കയ്യേറ്റ ഭൂമി എന്നിവ കണ്ടെത്തി റോഡിന് ആവശ്യമായ ഭൂമി അതിര്‍ത്തി തിരിച്ച് അളന്നു തിട്ടപ്പെടുത്തുന്നതിന് സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട ജനപ്രതി നിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിന്റെ ഇരുവശങ്ങളി ലുമുള്ള ഭൂമിയുടെ സര്‍വ്വേ നടപടികള്‍ സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ പൊതുജനങ്ങളുടെ സഹ കരണം ഉറപ്പുവരുത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉറപ്പുനല്‍കി. ഇതുമായി ബന്ധ പ്പെട്ട സര്‍വ്വേ നടപടികളും മറ്റു പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കി.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, എ ഡി എം ദേവദാസ് സബ്കലക്ടര്‍ അരുണ്‍ കെ വിജയന്‍ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ സുനില്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദാമോദരന്‍ കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാരായണന്‍ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി എം മോഹനന്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് സെക്രട്ടറി കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

NO COMMENTS