രാജ്യം നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ് യുവത രംഗത്തിറങ്ങിയത് ആശാവഹം: മുഖ്യമന്ത്രി

86

തിരുവനന്തപുരം : രാജ്യം നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ് യുവത അതിനെതിരെ രംഗത്തിറങ്ങിയത് ആശാവഹ മായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്ലിനെതിരെ ഇന്ത്യൻ യുവത നടത്തിയ പോരാട്ടം ആവേശം പകരുന്ന താണ്. പ്രശസ്തമായ നിരവധി സർവകലാശാലകളിലെ കുട്ടികൾ ഇതിനെതിരെ രംഗത്തിറങ്ങി. സർവകലാശാല തന്നെ പോലീസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി. 40 സർവകലാശാലകളിൽ ഇതിന്റെ അലയൊലി യുണ്ടായെന്നത് പ്രക്ഷോഭത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ മതനിരപേക്ഷത അപകടത്തിലാകുമ്പോൾ രാജ്യം തന്നെ അപകടത്തിലാകും. ഇരുട്ടിന്റെ ശക്തികൾ ക്കെതിരെ മാനവികതയുടെ വെളിച്ചം പകരാൻ ഗ്രന്ഥശാലകൾക്ക് കഴിയണം. മാനവികതയുടെ ശബ്ദം ഉറക്കെ കേൾപ്പിക്കേണ്ട സമയമാണിത്. ബ്രിട്ടീഷുകാർ പിന്തുടർന്ന അതേനയം പിന്തുടരാനുള്ള ശ്രമം ഗൗരവത്തോടെ കാണണം. മതനിരപേക്ഷതയും തുല്യപരിഗണനയും തച്ചുതകർക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന നടപടികളെ ലോകം പരിഹസിക്കുന്നു. ഫഹ്മിദ റിയാസ് എന്ന പാക്കിസ്ഥാനി കവിയത്രി ഇതിനെ പരിഹസിച്ചു കവിതയെഴുതിയിരിക്കുന്നു. ഒടുവിൽ നിങ്ങളും ഞങ്ങളെപ്പോലെ ആയിക്കൊണ്ടിരിക്കുന്നതിൽ സന്തോഷം എന്നാണ് അവർ എഴുതിയത്.

സാംസ്‌കാരിക പ്രവർത്തനങ്ങളെയും എഴുത്തിനെയും ഭയപ്പെടുന്ന കൂട്ടരാണ് ജനാധിപത്യ മൂല്യം തകർക്കാനിറങ്ങി യിരിക്കുന്നത്. രാമചന്ദ്രഗുഹയെയും അടൂർ ഗോപാലകൃഷ്ണനെയും ആക്ഷേപിക്കുന്നതും രാജ്യം കണ്ടു. നരേന്ദ്ര ദാബോൽക്കർ, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവർ കൊല്ലപ്പെട്ടതും നമുക്കറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ പ്രദേശത്തേയും ജനങ്ങൾക്ക് ഒത്തുകൂടാൻ കഴിയുന്ന സ്ഥലങ്ങളാണ് വായനശാലയും ഗ്രന്ഥശാലയും. എല്ലാ ഗ്രന്ഥശാലകളിലും ചർച്ചകൾ നടക്കണം. അത് വളർന്നു വരുന്ന തലമുറയ്ക്ക് ഗുണം ചെയ്യും. പൊതുയിടങ്ങളിൽ ഇന്റർനെറ്റ് ഒരുക്കുന്ന സർക്കാർ പദ്ധതിയിൽ വായനശാലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വായനശാല കൾക്ക് ഓരോ പ്രദേശത്തും ജനോപകാര കേന്ദ്രങ്ങളായി പ്രവർത്തിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ അധ്യക്ഷത വഹിച്ചു.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു. മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. വി. കുഞ്ഞിക്കൃഷ്ണൻ, സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ, യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, ലൈബ്രറി കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS