ആര്‍.സി.സിയില്‍ സൗജന്യ പരിശോധന

315

തിരുവനന്തപുരം: സ്തനാര്‍ബുദ ബോധന മാസാചരണത്തിന്‍റെ ഭാഗമായി 2016 ഒക്ടോബര്‍ 1 മുതല്‍ 31 വരെ ആര്‍.സി.സിയില്‍ സ്തനാര്‍ബുദ നിര്‍ണയത്തിനും സംശയനിവാരണത്തിനുമായി പ്രത്യേക ക്ലിനിക് പ്രവര്‍ത്തിക്കും.
ഈ ക്ലിനിക്കിലെ പരിശോധന സൗജന്യമായിരിക്കും. 30 വയസില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പരിശോധന. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണിവയൊണ് ക്ലിനിക്ക്. കണ്‍സള്‍ട്ടേഷനുവേണ്ടി മുന്‍കൂര്‍ തീയതി വാങ്ങേണ്ടതാണ്.
ഫോണ്‍: 0471 2522210. 10 എ.എം. മുതല്‍ 4 പിഎം. വരെ ബന്ധപ്പെടാം.