റിസര്‍വ് ബാങ്ക് 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങി

234

മുംബൈ: റിസര്‍വ് ബാങ്ക് 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങി. കുറഞ്ഞമുല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകളിറക്കുന്നത്. മാര്‍ച്ചില്‍ ചര്‍ന്ന ആര്‍.ബി.ഐ. ബോര്‍ഡ് യോഗത്തില്‍ പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം, പുതിയ നോട്ടിന്റെ അച്ചടി തുടങ്ങിയകാര്യം ഇതുവരെ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച സ്ഥിരീകരണത്തിന് അയച്ച ഇ-മെയിലിന് പ്രതികരണമുണ്ടായില്ല.2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ഇടപാട് എളുപ്പമല്ലെന്ന പരാതിയെത്തുടര്‍ന്നാണ് 200 രൂപയുടെ പുതിയനോട്ട് ഇറക്കുന്നത് പരിഗണിച്ചത്
നിലവിലുള്ള 500 രൂപ, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നവംബര്‍ എട്ടിന് പിന്‍വലിച്ചിരുന്നു. അതിനുശേഷം പുതിയ അഞ്ഞൂറുരൂപ നോട്ടും 2000 രൂപ നോട്ടും ഇറക്കി.

NO COMMENTS