ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കിയത് സര്‍ക്കാര്‍ പുനപരിശോധിക്കും : വിദ്യാഭ്യാസമന്ത്രി

155

തിരുവനന്തപുരം: എഐസിടിഇ മറ്റക്കര ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കി നല്‍കിയതിന്റെ യുക്തി മനസിലാക്കാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അഫിലിയേഷന്‍ നല്‍കിയ നടപടി സര്‍ക്കാര്‍ പരിശോധിക്കും. തീരുമാനം പുനപരിശോധിക്കുന്നതിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷനെ സമീപിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.