ഇന്ത്യന്‍ സൈന്യത്തെ വിശ്വാസമില്ലെങ്കില്‍ കേജ്രിവാളിനോട് പാകിസ്താനിലേക്ക് പോകാന്‍ ഉപദേശവുമായി ജഡേജ

198

ന്യുഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വിശ്വാസമില്ലെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോട് പാകിസ്താനില്‍ താമസമാക്കുന്നതായിരിക്കും നല്ലതെന്ന് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. പാകിസ്താന്‍റെ പട്ടാളത്തെയാകും കേജ്രിവാളിന് കൂടുതല്‍ വിശ്വാസമെന്നും താരം തന്‍റെ ട്വിറ്ററില്‍ കുറിച്ചു. കേജ്രി ഇന്‍സള്‍ട്ട്സ്‌ആര്‍മി എന്ന ഹാഷ് ടാഗിലാണ് ജഡേജ ട്വിറ്റ് ചെയ്യുന്നത്.
ട്രക്കുകളില്‍ മൃതശരീരം കൊണ്ടുപോകുന്നതും കാണുകയും സ്ഫോടനശബ്ദം കേട്ടതായും പറഞ്ഞുകൊണ്ട് ദൃകസാക്ഷികള്‍ രംഗത്ത് വന്നത് കേജ്രിവാള്‍ കണ്ടിട്ടില്ലെന്നും ജഡേജ മറ്റൊരു ട്വിറ്റില്‍ കുറിച്ചു.പാകിസ്താനെതിരെ ആക്രമണം നടത്തിയതിന് മോഡിക്കൊരു സല്യുട്ട്.വിദേശ മാധ്യമപ്രവര്‍ത്തകരെ അവിടെയത്തെിച്ച്‌ ഇത്തരമൊരു ആക്രമണം നടന്നിട്ടില്ല എന്നു വരുത്തിത്തീര്‍ക്കാനാണ് പാകിസ്താന്‍റെ ശ്രമം. അതിനാല്‍ അതിര്‍ത്തിയില്‍ കടന്നുകയറി ആക്രമണം നടത്തിയില്ല എന്ന പാകിസ്താന്‍ വാദം തെറ്റാണെന്ന് തെളിയിക്കണമെന്നും, അവിടെ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നുമാണ് കേജ്രിവാള്‍ ആവശ്യപ്പെട്ടത്.
പാക്ക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം വ്യാജമാണെന്ന ആരോപണവുമായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവായ സഞ്ജയ് നിരുപം രംഗത്ത് വന്നിരുന്നു.

NO COMMENTS

LEAVE A REPLY