എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; പിതാവും അമ്മാവനും അറസ്‌റ്റിൽ

183

പെരിന്തൽമണ്ണ∙ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്‌റ്റു ചെയ്‌തു. കുട്ടി അധ്യാപികയോടു പറഞ്ഞപ്പോഴാണ് വിവരം പുറത്തറി‍ഞ്ഞത്. തുടർന്നു പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് അന്വേഷണം നടത്തുകയുമായിരുന്നു. രണ്ടു വർഷം മുൻപ് സ്വന്തം വീട്ടിൽവച്ച് പിതാവും പിന്നീട് സമീപത്തെ പറമ്പിൽവച്ച് അമ്മാവനും പീഡിപ്പിച്ചതായാണ് പരാതി. പെരിന്തൽമണ്ണ കോടതി രണ്ടു പേരെയും റിമാൻഡ് ചെയ്തു.