കടയ്ക്കലില്‍ 13കാരിയെ ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

316

കൊല്ലം: കൊല്ലം കടയ്ക്കലില്‍ 13 കാരിയായ പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ തിരുവനന്തപുരത്തുകാരനായ ബന്ധുവാണ് പീഡിപ്പിച്ചത്. കടയ്ക്കല്‍ പൊലീസ് തിരുവനന്തപുരത്തെത്തി ഇയ്യാളെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് പെണ്‍കുട്ടിയ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.