കത്തിമുനയിൽ നിർത്തി ഇരുപത്തിയഞ്ചുകാരിയെ മോഷ്ടാവ് ബലാത്സംഗം ചെയ്തു

182

ബംഗളൂരു: കത്തിമുനയിൽ നിർത്തി ഇരുപത്തിയഞ്ചുകാരിയെ മോഷ്ടാവ് ബലാത്സംഗം ചെയ്തു. ബംഗളുരുവിലാണ് സംഭവം. പരപ്പന അഗ്രാഹരയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. യുവതി താമസിച്ചിരുന്ന സ്ഥലത്ത് വച്ചാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് അറിയിച്ചു.ബംഗളുരു സോഫ്റ്റ്‍വെയർ കമ്പനിയിൽ ജീവനക്കാരിയായ യുവതി അസുഖത്തെ തുടർന്ന് ജോലിക്ക് പോയിരുന്നില്ല.. ഈ സമയത്ത് മുറിക്കകത്ത് കയറിയ മോഷ്ടാവ് യുവതിയോട് പണവും ആഭരണങ്ങളും ഊരിനൽകാൻ ആവശ്യപ്പെട്ടു. ഇതിന് വിസ്സമ്മതിച്ച യുവതിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷ്ടാവ് ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതി കഴിഞ്ഞ ഒരു വ‍ർഷമായി ഇവിടെ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു.. സംഭവത്തിൽ കെട്ടിടത്തിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്തു.. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെട്ടിടത്തിൽ പേയിംഗ് ഗസ്റ്റ് സംവിധാനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്ന സിസിടിവി ക്യാമറ ഷോർട് സർക്യൂട്ട് കാരണം പ്രവർത്തിച്ചിരുന്നില്ല. അതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ല. കെട്ടിടത്തിന് സുരക്ഷ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച ബംഗളുരു പൊലീസ് പ്രതിക്കായുള്ള തെരച്ചിൽ ഊ‍ർജ്ജിതമാക്കി..