ഷൂട്ടിങ് പരിശീലകനെതിരെ ലൈംഗികാരോപണവുമായി ദേശീയ ഷൂട്ടിങ് താരം

202

ന്യൂഡല്‍ഹി • അര്‍ജുന അവാര്‍ഡ് ജേതാവായ ഷൂട്ടിങ് പരിശീലകനെതിരെ ലൈംഗികാരോപണവുമായി ദേശീയ ഷൂട്ടിങ് താരം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പരിശീലകന്‍ തന്നെ പീഡിപ്പിച്ചെന്നാണ് വിവിധ ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പുകളില്‍ മല്‍സരിച്ചിട്ടുള്ള താരത്തിന്‍റെ പരാതി. ഇതേത്തുടര്‍ന്ന് ആരോപണ വിധേയനെതിരെ ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ഹരിയാനയില്‍നിന്നുള്ള വനിതാ താരമാണ് പരിശീലകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്‍റെ ജന്മദിനത്തിന്‍റെ അന്ന് ശീതളപാനീയത്തില്‍ മയക്കുഗുളിക കലര്‍ത്തി നല്‍കിയശേഷം പീഡിപ്പിച്ചെന്നാണ് താരത്തിന്‍റെ പരാതി. തന്നെ വിവാഹം കഴിക്കാമെന്ന് നേരത്തേ ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ പീഡനശേഷം വാക്കുമാറ്റിയെന്നുമാണ് യുവതിയുടെ ആരോപണം.

NO COMMENTS

LEAVE A REPLY