മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദമ്പതികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

300

മുംബൈ : മുംബൈയിലെ നലസോപാറയില്‍ 14കാരിയെ ദമ്പതികള്‍ പീഡിപ്പിച്ചു. അയല്‍വാസിയായ ദമ്പതികളുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസത്തില്‍ പെണ്‍കുട്ടി പോയപ്പോഴാണ് പീഡനം നടന്നത്. വീട്ടില്‍ കയറിയപ്പോള്‍ വീട്ടമ്മയായ യുവതി വാതില്‍ അകത്ത് നിന്ന് പൂട്ടിയിട്ടു. പെണ്‍കുട്ടിയുടെ കൈകള്‍ ബന്ധിച്ച്‌ ബലം പ്രയോഗിച്ച്‌ കിടക്കയിലേക്ക് വലിച്ചിട്ടു എന്നാണ് പെണ്‍കുട്ടി പറയുന്നത്.
തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് എത്തി പെണ്‍കുട്ടിയെ വിവസ്ത്രയാക്കുകയും പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ദമ്പതികളെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരിക്കുകയാണ്. അയല്‍വാസികളായ ഇവര്‍ നല്ല ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനുള്ള കാരണം വ്യക്തമല്ല. പീഡനം നടന്നിട്ടുണ്ടോയെന്നറിയാന്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി അയച്ചു.

NO COMMENTS

LEAVE A REPLY