പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരന്‍ പിടിയില്‍

269

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച കേസ്സില്‍ സഹോദരനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റു ചെയ്തു. കോമ്പയാര്‍ സ്വര്‍ണക്കുഴി സ്വദേശിയായ 25 വയസ്സുകാരനാണ് പിടിയിലായത്. പ്രതിയുടെ പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണ് പെണ്‍കുട്ടി.പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ ആറു മാസം ഗര്‍ഭിണിയാണ്. ഇവരോടൊപ്പം താമസിച്ചിരുന്ന പ്രതി മുമ്പും കുട്ടിയെ ഉപദ്രവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പിതാവ് സമീപത്ത് മറ്റൊരു വീടുവെച്ച് ഇയാളെ അവിടേക്ക് മാറ്റി. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് പ്രതി പെണ്‍കുട്ടിയെ ബലമായി തന്റെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് ആളുകളുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്നതിനാല്‍ സംഭവം പുറംലോകം അറിഞ്ഞില്ല. പിതാവിന് രണ്ടു ഭാര്യമാരിലായി ആറു കുട്ടികളുണ്ട്. ഇവര്‍ക്കാര്‍ക്കും കാര്യമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. സംഭവം അറിഞ്ഞ പൊതുപ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.