ഉമ്മന്‍ചാണ്ടി കെപിസിസി പദവിയിലേക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി രമേശ് ചെന്നിത്തല

179

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കെപിസിസി പദവിയിലേക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കുമെന്നും വിദേശത്ത് ചികിത്സയിലുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയാലുടന്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നുവെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു.