ജപ്പാനില്‍ യുവാവ് 19 പേരെ കുത്തിക്കൊന്നു

156

സാഗമിഹാര: ജപ്പാനിലെ സാഗമിഹാരയിൽ യുവാവ് 19 പേരെ കുത്തിക്കൊന്നു. നാൽപതിലധികം പേർക്ക് പരിക്കേറ്റു. നഗരത്തിൽ അംഗപരിമിതരെ പാർപ്പിക്കുന്ന ഒരു കേന്ദ്രത്തിനു സമീപമാണ് ആക്രമണമുണ്ടായത്.
കത്തിയുമായി എത്തിയ അക്രമി ജനങ്ങളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു..ഇയാൾ പൊലീസിന്‍റെ പിടിയിലായെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.