രാംനാഥ് കോവിന്ദ് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

216

ന്യൂഡല്‍ഹി: എന്‍ ഡി എ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും റിട്ടേണിംഗ് ഓഫീസര്‍ക്ക് മുമ്ബില്‍ രാംനാഥ് പത്രിക സമര്‍പ്പിക്കുക. ലോക്സഭാ സെക്രട്ടറി ജനറലാണ് റിട്ടേണിംഗ് ഓഫീസര്‍. അതേസമയം, ബി ജെ പി മുഖ്യമന്ത്രിമാരും എന്‍ ഡി എ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ രാംനാഥിന് പിന്തുണ പ്രഖ്യാപിച്ച മുഴുവന്‍ കക്ഷികളുടേയും പ്രതിനിധികള്‍കൂടി പങ്കെടുത്തേക്കുമെന്ന് വാര്‍ത്തകളുണ്ട്. അടുത്ത മാസം 17നാണ് തിരഞ്ഞെടുപ്പ്.

NO COMMENTS