മത സൗഹാര്‍ദ്ദത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന്‍ രാഷ്ട്രപതി

199

കൊല്ലം: കേരളത്തെ മാതൃകയാക്കണമെന്ന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എല്ലാ മത വിഭാഗങ്ങളും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന സ്ഥലമാണ് കേരളം. മത സൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണം. കേരളത്തിലെ ആത്മീയാചാര്യന്മാര്‍ വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്.

NO COMMENTS