രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തില്‍

226

തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത ശേഷം രാംനാഥ് കോവിന്ദ് ആദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നത്. മാതാ അമൃതാനന്ദമയി ആശ്രമം സംഘടിപ്പിക്കുന്ന വിവിധ ചടങ്ങുകള്‍ ഉദ്ഘാടനം നടത്തുന്നതിനു വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തിയത്. അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുടിവെള്ള വിതരണ പദ്ധതി രാഷ്ടപതി ഉദ്ഘാടനം ചെയ്യും. മഠം ദത്തെടുത്ത 10 ഗ്രാമങ്ങള്‍ക്ക് ഓഡിഎഫ് പദവി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ രാഷ്ട്രപതി വിതരണം ചെയ്യും. രാവിലെ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ജസറ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം മേയര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപറ്റര്‍ മാര്‍ഗ്ഗം രാഷ്ട്രപതി കൊല്ലം കരുണാഗപള്ളിയിലെ അമൃതാനന്ദമയി ആശ്രമത്തിലേക്ക് പോകും.

NO COMMENTS