രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും

226

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തില്‍ എത്തുന്നത്. കൊല്ലത്ത് അമൃതാനന്ദമയി മഠം നടത്തുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ കനത്ത സുരക്ഷയാണ് കൊല്ലം ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ ഒന്‍പതരയ്ക്ക് തിരുവനന്തപുരം വ്യോമസേനാ താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്ടറില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തും. പതിനൊന്ന് മണിക്ക് അമൃതവര്‍ഷം 64 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടി കഴിഞ്ഞയുടന്‍ വ്യോമസേനാ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.

NO COMMENTS