സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യാൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ബി​ജെ​പി​യും ഒന്നിച്ചാണെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

145

താ​നൂ​ര്‍: സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​മെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ബി​ജെ​പി​യും ഒ​ന്നി​ച്ചാ​ണെ​ന്നും ആ​രൊ​ക്കെ എ​ന്തൊക്കെ വി​വാ​ദ​മു​ണ്ടാ​ക്കി​യാ​ലും നാടിന്‍റെ വി​ക​സ​നം ത​ട​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.കി​ഫ്ബി വി​വാ​ദ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​നം.

കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് കി​ഫ്ബി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​നേ​ഡി​യ​ന്‍ പെ​ന്‍​ഷ​ന്‍ ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന ക​ന്പ​നി​യാ​ണ് സി​ഡി​പി​ക്യു. 21 ല​ക്ഷം കോ​ടി രൂ​പ ആ​സ്തി​യു​ള്ള വ​ലി​യ ക​ന്പ​നി​യാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​സാ​ല ബോ​ണ്ടി​ലെ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കി​ഫ്ബി​യു​ടെ ഇ​തി​ന​കം വി​റ്റ​ഴി​ച്ച 2150 കോ​ടി രൂ​പ​യു​ടെ ബോ​ണ്ടു​ക​ള്‍ വാ​ങ്ങി​യ സി​ഡി​പി​ക്യു എ​ന്ന ക​നേ​ഡി​യ​ന്‍ ക​ന്പ​നി​ക്ക് എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​ന്‍ ക​ന്പ​നി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ചെ​ന്നി​ത്ത​ല നേരത്തേ ആ​രോ​പി​ച്ചി​രു​ന്ന​ത്.

NO COMMENTS