രമേശ് ചെന്നിത്തല – രാഷ്ട്രീയത്തിൽ ദേശീയ പാരമ്പര്യമുള്ള നേതാവ്.

117

തിരുവനന്തപുരം:കേരള രാഷ്ട്രീയ ചരിത്രത്തിൽ
ദേശീയ പാരമ്പര്യമുള്ള നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല.

നേതൃത്വം സർവ്വേശ്വരൻ നല്കുന്ന ഒരു അനുഗ്രഹമാണ്. അത് ഭാരമോ ഭാഗ്യമോ ആയി തീരാം. നേതൃപദവി ചുമലിൽ എത്തുന്നതോടെ ഏതൊരാളും തന്റെ സമീപന രീതികളും സംവിധാനങ്ങളിലും ഏറെ മാറ്റങ്ങളും വിവേകവും സ്വീകരിക്കേണ്ടതായി വരുന്നു. കാരണം അയാൾ നേതാവാണ് അനുയായി കളുടെ ആൾക്കൂട്ട ത്തിൽ അയാൾ ജ്വലിച്ചു നിൽക്കുന്നു അയാളുടെ വാക്കുകൾ അനുസരിക്കപെടുന്നു.

കെ.എസ്‌ യുവിന്റെ അമരക്കാരനായി 1980-കളിൽ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്ന ഒരാളാണ് രമേശ് ചെന്നിത്തല. 1982-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് 26- വയസ്സ് മാത്രം പ്രായമുള്ള ചെന്നിത്തലയെ
വോട്ടർമാർ നിയമസഭയിലെത്തിച്ചു.

1986-ൽ ചെന്നിത്തല ഗ്രാമവികസന മന്ത്രിയുടെ പദവിയിലെത്തുമ്പോൾ, ആ പ്രായത്തിൽ ചരിത്ര ത്തിലാരും ക്യാബിനറ്റ് പദവിയുള്ള മന്ത്രിക്കസേര യിൽ ഇരിന്നിട്ടുണ്ടായിരുന്നില്ല. അതേവർഷം തന്നെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡല ത്തിൽ നിന്നുതന്നെ വീണ്ടും എംഎൽഎയായി.

1989-ൽ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ 53,000 വോട്ടിന്റെ മികച്ച ഭൂരിപക്ഷവുമായി ചെന്നിത്തല വീണ്ടും പാർലമെന്റിലേക്ക്. ഒരുവർഷത്തിന് ശേഷം യൂത്ത് കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചെന്നിത്തല 1991-ൽ വീണ്ടും കോട്ടയത്ത് നിന്ന് 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തി.

എഐസിസി ജോയിന്റ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത് 1995-ലാണ്. അതിനടുത്ത വർഷം തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷത്തേക്കാൾ 2000 വോട്ടുകൾ കൂടുതൽ നേടി കോട്ടയത്ത് നിന്ന് എംപിയായി.

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യമാണ് ചെന്നിത്തലയെ ദൽഹി രാഷ്ട്രീയത്തിൽ സ്വീകാര്യനാക്കിയത്. തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ നേടിയ ബിരുദവുമാണ് വിദ്യാഭ്യാസം.

മാവേലിക്കര തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേ തിൽ ദേവകിയമ്മയാണ് രമേശിന്റെ മാതാവ്. ഭാര്യ അനിത യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. രോഹിത്, രമിത് എന്നീ രണ്ട് ആൺകുട്ടികളും അടങ്ങുന്ന താണ് ചെന്നിത്തലയുടെ കുടുംബം.

കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല .1956 മേയ് 25 നാണ് രമേശ് ചെന്നിത്തലയുടെ ജനനം. സംസ്ഥാന ആഭ്യന്തര വിജിലൻസ് മന്ത്രിയായി പ്രവർത്തിച്ച രമേശ് ചെന്നിത്തല കോൺഗ്രസ്സ് (ഐ)യുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ്.

NO COMMENTS