പിണറായിക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്‌എസ് നേതാവിനെ അറസ്റ്റുചെയ്യണമെന്ന് രമേശ് ചെന്നിത്തല

222

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രസംഗിച്ച ആര്‍എസ്‌എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്‌എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു. അക്രമങ്ങള്‍ അഴിച്ചു വിടുകയും, ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ രീതി അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‘കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രസംഗിച്ച ആര്‍എസ്‌എസ് നേതാവ് ചന്ദ്രാവതിനെ അറസ്റ് ചെയ്തു ജയിലില്‍ അടക്കണം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉടന്‍ ഇതിനു തയാറാകണം. ആര്‍.എസ്.എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണ്. അക്രമങ്ങള്‍ അഴിച്ചു വിടുകയും, ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ രീതി അവസാനിപ്പിച്ചേ തീരൂ. സ്ഥലം എംപിയുടെയും എംഎല്‍എയുടെയും സാന്നിധ്യത്തില്‍ നടത്തിയ കൊലവിളിയെ കണ്ടില്ലെന്ന് നടിക്കാനാകില്ല.’

NO COMMENTS

LEAVE A REPLY