വലിയൊരു അജണ്ട തയ്യാറാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർ എസ്. എസിന്റെയും ബി ജെ പിയുടെയും ശ്രമങ്ങൾ അനുവദിക്കില്ല – രമേശ് ചെന്നിത്തല.

175

തിരുവനന്തപുരം: ആർഎസ്എസിന്റെയും ബിജെപിയുടെയും വലിയൊരു അജണ്ട തയ്യാറാക്കി ക്കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാ നുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടം ഒരു മതേതര പോരാട്ടമാണെന്നും രാജ്യത്തെ മതേ തരത്വം സംരക്ഷിക്കാനും ഭരണഘടന സംരക്ഷി ക്കാനുമുള്ള പോരാട്ടമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലപറഞ്ഞു.

മത പണ്ഡിതന്മാരും മതനേതാക്കളുമായി സംസാരിച്ചപ്പോൾ തന്നെ അവരുടെ മനസ്സിലുള്ള ദുഃഖങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാൻ സാധിച്ചു.എല്ലാ മതസമൂഹത്തിന്റെയും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭരണഘടന സംരക്ഷിക്കാനുളള ഉത്തരവാദിത്വം പ്രതിപക്ഷത്തിനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് തടങ്കൽ പാളയങ്ങൾ ആരംഭിച്ചിരുന്നു എന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. വിസയുടെ കാലാവധി തീർന്നവർ, പാസ്പോർട്ടിന്റെ കാലാവധി തീർന്നവർ, ഓവർ സ്റ്റേ ആയിട്ടുള്ളവർ എന്നിവരെ ജയിലിൽ അടയ്ക്കും. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത്, 2012-ൽ അങ്ങനെ അടക്കുന്നവരെ സാമൂഹിക നീതി വകുപ്പുമായി ആലോചിച്ച് ജയിലിൽ നിന്ന് മറ്റൊരുകെട്ടിടത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. തുടർന്ന് അവരുടെ സർക്കാരുമായി ബന്ധപ്പെടുകയും അവരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ 2019-ലെ പൗരത്വ നിയമ ഭേദഗതി അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വഭേദഗതി ബിൽ പാസ്സാക്കിയതിനെ ഭരണഘടനയുടെ നിരാസമായി വേണം കാണാ നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ മ്പാടും വലിയ പ്രതിഷേധങ്ങൾ ഉയർന്നു വരിക യാണ്. അതിന് ജാതിയും മതവും വർഗവും ഒന്നുമില്ല. എല്ലാവരും സമരത്തിന്റെ പാതയി ലാണ് അതിനുകാരണം ഭരണഘടന ഉറപ്പ് നൽകുന്ന അധികാര-അവകാശങ്ങൾക്ക് നേരെ യുള്ള കടന്നാക്രമണം നടക്കുന്നു എന്നുള്ളതു കൊണ്ടാണ്. വളർന്നുവരുന്ന ഇത്തരം പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ കേന്ദ്ര ഗവൺമെന്റിന് സാധ്യമല്ല.

ആ സാഹചര്യത്തിൽ നിയമപരമായും രാഷ്ട്രീയപരമായും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് നേരെയുള്ള പോരാട്ടം യുഡിഎഫ് തുടരും. യുഡിഎഫ് ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

വിവിധ മതസംഘടനകളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

NO COMMENTS