കേരളത്തില്‍ ആകെ നടക്കുന്നത് ഉദ്യോഗസ്ഥന്‍മാരുടെ തമ്മിലടി : രമേശ് ചെന്നിത്തല

164

തിരുവനന്തപുരം: കേരളത്തില്‍ ആകെ നടക്കുന്നത് ഉദ്യോഗസ്ഥന്‍മാരുടെ തമ്മിലടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വിജിലന്‍സ് സംവിധാനം ഇന്ന് വെന്റിലേറ്ററിലാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ സസ്പെന്‍ഷനുള്ള രണ്ട് ശുപാര്‍ശ കൊടുത്തിട്ട് ചീഫ് സെക്രട്ടറി തള്ളുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് ഇ പി ജയരാജനെതിരെ അന്വേഷണം നടത്തുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന്റെ തടവുകാരനാണോ വിജിലന്‍സ് ഡയറക്ടര്‍. എന്ത് കൊണ്ട മഞ്ഞ കാര്‍ഡും ചുവന്ന കാര്‍ഡും ഭരണത്തിലിരിക്കുന്നവര്‍ക്ക് നേരെ ഉയര്‍ത്തിക്കാണിക്കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യറാകുന്നില്ല?‍ ചെന്നിത്തല ചോദിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന്റെ കൈയിലെ കളിപ്പാവയായി മാറുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചെന്നിത്തല പറഞ്ഞു. അഡീ.ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ തെളിവ് കണ്ടിത്തിയിട്ടില്ലെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തിനാണ് ലീവില്‍ പോയതെന്നും അദ്ദേഹത്തെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയിരുന്ന ആര്‍ ശ്രീലേഖക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി നാലു മാസം പൂഴ്ത്തിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY