വെട്ടിക്കുറച്ച ഭക്ഷ്യധാന്യ വിതരണം പുനസ്ഥാപിക്കണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കേന്ദ്ര ഭകഷ്യമന്ത്രിക്ക് കത്തു നല്‍കി

222

തിരുവനന്തപുരം: കേരളത്തിനുള്ള ഇടക്കാല ഭക്ഷ്യധാന്യ വിഹിതം അനുവദിക്കുന്നത് ജൂലായ് മാസം മുതല്‍ നിര്‍ത്തി വച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ഭക്ഷ്യവിതരണ ഉപഭോക്തൃകാര്യമന്ത്രി രാംവിലാസ് പസ്വാന് കത്തു നല്‍കി. എന്‍ എഫ് എസ് എ നടപ്പിലാക്കിയില്ല എന്ന കാരണംചൂണ്ടിക്കാട്ടിയാണ് കേരളത്തിനുള്ള ഭക്ഷ്യ ധാന്യ വിഹിതം വിതരണം ചെയ്യുന്നത് നിര്‍ത്തി വച്ചിരിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ലക്ഷക്കണക്കിന് റേഷന്‍ കാര്‍ഡ് ഉടമകളെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്ന നടപടിയാണിത്. രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ പൊതുവിതരണ സംവിധാനമാണ് കേരളത്തിലേത്. തൊണ്ണൂറ്റിയേഴ് ശതമാനം ജനങ്ങളും കാര്യക്ഷമമായ ഈ പൊതുവിതരണ ശൃംഖലക്ക് കീഴിലാണ്. രണ്ട് കിലോമീറ്റര്‍ ഇടവിട്ട് റേഷന്‍ കടകളുള്ള സംസ്ഥാനം കൂടിയാണിത്.
കേരളത്തിന്റെ ദേശീയോല്‍സവവമായ ഓണം അടുത്ത് വരുന്നതോടെ ഭക്ഷ്യധാന്യങ്ങളുടെ ആവിശ്യകതയില്‍ പതിവില്‍ കഴിഞ്ഞ വര്‍ധനവുണ്ടാകും. പ്രത്യേകിച്ച് അരിക്കും ഗോതമ്പിനും, ഇവയുടെ ദൗര്‍ലഭ്യം ഓണക്കാലത്ത് കരിഞ്ചന്തക്കും പൂഴ്തി വയ്പിനും കാരണമാകും അത് കൊണ്ട് ഉടന്‍ ഭക്ഷ്യധാന്യ വിഹിതം അനുവദിക്കുന്നത് നിര്‍ത്തിവച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നും അടിയന്തിരമായി ബി പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കായി 7082 ടണ്‍ അരിയും, 2849 മെട്രിക് ടണ്‍ ഗോതമ്പും , എ പി എല്‍ വിഭാഗത്തിലുളളവര്‍ക്കായി 15488 മെട്രിക് ടണ്‍ അരിയും, 5049 മെട്രിക് ടണ്‍ ഗോതമ്പും അടിയന്തിരമായി അനുവദിക്കണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപെട്ടു.

NO COMMENTS

LEAVE A REPLY