സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് രമേശ് ചെന്നിത്തല

189

തിരുവനന്തപുരം : പ്രതിപക്ഷത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍ നിന്നു നീതി ലഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചെന്നിത്തല പറന്നു. നിമസഭാ ചട്ടങ്ങള്‍ അനുസരിച്ചു കൊണ്ടുള്ള അവകാശമാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നും പ്രതിപക്ഷത്തോടുള്ള സ്പീക്കറുടെ സമീപനത്തില്‍ മാറ്റം വരണമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തെ ഭയമാണെന്നും അതുകൊണ്ടാണ് അടിയന്തരപ്രമേയത്തിന് അംഗീകാരം നല്‍കാത്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

NO COMMENTS