വിഎസിന്‍റെ വാക്കിന് സര്‍ക്കാര്‍ വില നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

203

തിരുവനന്തപുരം: സ്വാശ്രയ വിവാദത്തില്‍ നിരാഹാര സമരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സീനിയര്‍ നേതാവായ വിഎസിന്‍റെ വാക്കിന് സര്‍ക്കാര്‍ വില നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും. സാധാരണ ഏതു സര്‍ക്കാരായാലും മൂന്ന് ദിവസങ്ങള്‍ കൊണ്ട് സമരം ഒത്തുതീര്‍ക്കാനാണ് പതിവ് ഇത്രയധികം നീണ്ടുനില്‍ക്കുന്ന സമരം നിയമസഭാ കവാടത്തില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇത് വരെ ഒരു ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് വിഎസ് പറഞ്ഞിരുന്നു.സമരക്കാരോട് ശത്രുതാമനോഭാവവുമായാണ് സര്‍ക്കാര്‍ നീങ്ങുന്നത്. മുന്‍പത്തെ എല്ലാ സര്‍ക്കാരുകളും സമരങ്ങള്‍ ഒത്തുതീര്‍ക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ദുരഭിമാനം കളഞ്ഞ് ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ടതുണ്ട്. സര്‍ക്കാറിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ എല്ലാം വീക്ഷിക്കുന്നുണ്ട്. സമരം ശക്തമാക്കി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ പ്രശ്നത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലെത്തി.