ദമ്പതികളുടെ മരണം ; പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

163

കോട്ടയം : പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല. കണ്ണന്‍ചിറ പാണ്ടന്‍ചിറയില്‍ വാടകക്കു താമസിക്കുന്ന സുനില്‍കുമാര്‍ (36), ഭാര്യ രേഷ്​മ (34) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയിലാണ് പോലീസ് ഇരുവരേയും ചോദ്യം ചെയ്തത്. തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന.

NO COMMENTS