വിജിലന്‍സില്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണമാണെന്ന് രമേശ് ചെന്നിത്തല

217

തിരുവനന്തപുരം : വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വിജിലന്‍സില്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണമാണെന്നും യഥേഷ്ടം അഴിമതി നടത്തുന്നതിനും അത് മൂടിവെക്കുന്നതിനുമാണ് വിജിലന്‍സിനെ നിഷ്ക്രിയമാക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരുടേയും ഉന്നതരുടെയും കേസുകള്‍ ഒതുക്കിത്തീര്‍ക്കാനാണ് നിയമം ലംഘിച്ച്‌ വിജിലന്‍സിന്റെ ചുമതല ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയത്. ഇഷ്ട്ടത്തിനനുസരിച്ച്‌ കേസുകള്‍ അട്ടിമറിക്കുന്നതിനായാണ് ബെഹ്റയ്ക്ക് തന്നെ ഈ ചുമതല നല്‍കിയത്. എത്രയോ കേസുകള്‍ ഇതിനോടകം അട്ടിമറിച്ചു, നിരവധി പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി തിരിച്ചെടുത്തു. ഇതൊക്കെയായിരുന്നു ലക്ഷ്യവും. വിജിലന്‍സിന് മേധാവി ഇല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. എഫ് ഐ ആര്‍ ഇടാന്‍ പോലും ആളില്ലാത്ത അവസ്ഥ. കേസുകള്‍ പലതും കെട്ടിക്കിടക്കുന്ന അവസ്ഥ.
വിജിലന്‍സ് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

NO COMMENTS