തട്ടിപ്പ് നടത്തിയ സിപിഐഎം ഉന്നതന്‍റെ മകന്‍ ആരാണെന്ന് അന്വേഷിക്കണമെന്ന് ചെന്നിത്തല

265

തിരുവനന്തപുരം : സിപിഐഎം ഉന്നതന്‍റെ മകനെതിരായ 13 കോടിയുടെ തട്ടിപ്പ് കേസ് അതീവഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ സിപിഐഎം നേതൃത്വമോ പ്രതികരിക്കണം. തട്ടിപ്പ് നടത്തിയത് ആരാണെന്ന് ഗൗരവമായി അന്വേഷിക്കണമെന്നും ചെന്നിത്തല അറിയിച്ചു.
കേരളത്തിലെ ഒരു ഉന്നത സിപിഐഎം നേതാവിന്റെ മകനെതിരെ ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസുള്ളതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രതിയെ ദുബായിലെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം നടക്കുന്നതായാണ് വിവരം.
ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയാണ് പരാതിക്കാര്‍. പ്രശ്നപരിഹാരത്തിന് അവര്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതായാണ് വിവരം.

NO COMMENTS