ചൈനയെ പ്രകീര്‍ത്തിച്ച കോടിയേരി മാപ്പ്പറയണമെന്ന് ചെന്നിത്തല

264

തിരുവനന്തപുരം: സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞ് ചൈനയെ പ്രകീര്‍ത്തിച്ച കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ്ബുക്കിലാണ് കോടിയേരിയുടെ ചൈന അനുകൂല പരാമര്‍ശത്തെ ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വന്തം രാജ്യത്തെ തളളിപ്പറഞ്ഞ് ഏകാധിപത്യവും അടിച്ചമര്‍ത്തലുകളും മുഖമുദ്രയാക്കിയ ചൈനീസ് നയങ്ങളെ പ്രകീര്‍ത്തിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണം. ഒരു ബെല്‍റ്റ് ഒരു റോഡ് പദ്ധതിയിലുടെ അയല്‍ രാജ്യങ്ങളെ കീഴടക്കാനുള്ള തന്ത്രങ്ങളാണ് ചൈന ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള ഒരു ഏകാധിപതിയുടെ വ്യഗ്രതയാണ് ഈ പദ്ധതിയിലൂടെ വെളിവാകുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യയുമായി പോരാടുകയും ,പാക്കിസ്ഥാനിന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചൈനീസ് നയങ്ങളെ പ്രകീര്‍ത്തിക്കുന്ന സി പി എം നിലപാട് അപഹാസ്യമാണ്.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരും ചൈനയെ സഹായിക്കുന്ന നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. നോട്ട് നിരോധനം നടപ്പിലാക്കിയതില്‍ നിന്നും ലാഭം നേടിയത് ചൈനീസ് കമ്ബനിയായ ആലിബാബയായിരുന്നു. ഇന്ത്യന്‍ സമ്ബത്ത് ഘടന ചൈനയെ മറികടക്കുന്ന സാഹചര്യത്തിലാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതും ഇന്ത്യ വളര്‍ച്ചാ ചൈനയുടെ താഴെ പോവുകയും ചെയ്തത്.പ്രത്യക്ഷത്തില്‍ അമേരിക്കയെ വാരിപ്പുണരുകയും പരോക്ഷമായി ചൈനയെ സഹായിക്കുന്നതുമാണ് മോദിയുടെ നയങ്ങള്‍. ചേരി ചേരാ നയത്തിലൂടെ ഇന്ത്യയെ ലോകശക്തിയാക്കി മാറ്റിയ നെഹ്റു ജി യുടെ പാതയാണ് നമ്മള്‍ പിന്തുടരേണ്ടത്. കുടില തന്ത്രങ്ങളിലുടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വരുതിയിലാക്കാന്‍ ശ്രമിക്കുകയും ഏകാധിപത്യം നടപ്പിലാക്കുകയും ചെയ്യുന്ന ചൈനയെ അംഗീകരിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് സാധിക്കില്ല..

NO COMMENTS