തോമസ് ഐസകിന്‍റെ ഇപ്പോഴത്തെ അവസ്ഥ കിലുക്കത്തിലെ ഇന്നസെന്റിന്റേത് പോലെയാണെന്ന് രമേശ് ചെന്നിത്തല

211

കോഴിക്കോട്: ജിഎസ്ടി ലോട്ടറിയാകുമെന്ന് പ്രതീക്ഷിച്ച ധനമന്ത്രി തോമസ് ഐസകിന്റെ ഇപ്പോഴത്തെ അവസ്ഥ കിലുക്കത്തിലെ ഇന്നസെന്റിന്റേത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് വികസന പദ്ധതികളൊന്നും നടക്കുന്നില്ലെന്നും ഭരണം സ്തംഭിച്ചിരിക്കുകയാണ് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ധനവകുപ്പിന്റെ കെടുകാര്യസ്ഥതതയും സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. ഈ മാസം ഒന്‍പതിന് സെക്രട്ടേറിയറ്റ് പടിക്കല്‍ കെപിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും. കടമെടുപ്പാണ് സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. മാത്രമല്ല സാമ്ബത്തിക പ്രതിസന്ധി മൂലം സംസ്ഥാന ബജറ്റില്‍ കിഫ്ബിക്ക് കീഴില്‍ പുതിയ പദ്ധതികള്‍ ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.

NO COMMENTS