സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ ആര്‍എസ്‌എസ് മേധാവിക്ക് എതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

225

തിരുവനന്തപുരം: സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ ആര്‍എസ്‌എസ് മേധാവിക്ക് എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഇതു നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. അപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇനി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ലഭിച്ച നിയമോപദേശം വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നു ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനു ആര്‍എസ്‌എസിനെ പ്രീണിപ്പിക്കുന്ന നയമാണ്. അതു കൊണ്ടാണ് സര്‍ക്കാര്‍ മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കാന്‍ ധൈര്യം കാണിക്കാത്തത്. പകരം മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ മാത്രം നടപടിക്ക് ശുപാര്‍ശ ചെയ്തു എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.