രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കം

148

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കം. മഞ്ചേശ്വരത്ത് നിന്നാണ് യുഡിഎഫിന്റെ ജാഥ ആരംഭിക്കുന്നത്. രാഷ്ട്രീയ ധ്രുവീകരണമാണ് ജാഥ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി ജാഥ ഉദ്ഘാടനം ചെയ്യും.
രമേശ് ചെന്നിതല നയിക്കുന്ന പടയൊരുക്കം ജാഥ തുടങ്ങാനിരിക്കെ കെപിസിസി ഭാരവാഹി പട്ടികയെ സംബന്ധിച്ചും മറ്റും കോണ്‍ഗ്രസ്സിനകത്ത് ഉടലെടുത്ത അസ്വാരസങ്ങള്‍ യാത്രയെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം നേതൃത്വത്തിനുണ്ട്.

NO COMMENTS