തോമസ് ചാണ്ടിയെ പുറത്താക്കും വരെ സമരം ചെയ്യുമെന്ന് രമേശ് ചെന്നിത്തല

199

തിരുവനന്തപുരം: തോമസ് ചാണ്ടിയെ പുറത്താക്കും വരെ സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരായ കേസ് നിയമസഭാ കമ്മിറ്റി അന്വേഷിക്കണമെന്ന ആവശ്യം എഴുതി നല്‍കിയിട്ടും സ്പീക്കര്‍ നടപടി എടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും സിപിഎമ്മും ഒരു മര്യാദയുമില്ലാതെ തോമസ് ചാണ്ടിയെ ന്യായികരിക്കുകയാണെന്നും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിജിലന്‍സ് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രി സ്ഥാനത്ത് ഇരിക്കുമ്ബോള്‍ എങ്ങനെ കളക്ടര്‍ മുഖ്യമന്ത്രിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ചെന്നിത്തല ചോദിച്ചു. അഴിമതിക്കാരെ സര്‍ക്കാര്‍ വെള്ളപ്പൂശുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

NO COMMENTS