കെ എം മാണിയോടുള്ള സമീപനത്തില്‍ അന്നും ഇന്നും മാറ്റമില്ലെന്ന് രമേശ് ചെന്നിത്തല

125

കൊച്ചി: കേരള കോണ്‍ഗ്രസ്സ് എം യുഡിഎഫില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ലെന്നും മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫിന് മാണിയോടുള്ളത് നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായി ഉള്ള ബന്ധമാണ്. മാണിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ല. രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ മണിക്കൂറുകള്‍ മതിയെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
ആരു മുന്നണി വിട്ടു പോകില്ലെന്നും ജെഡിയു മുന്നണിയില്‍ത്തന്നെ തുടരുമെന്നും രമേശ് വ്യക്തമാക്കി.

NO COMMENTS