തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തല

157

ആലപ്പുഴ : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ഗുരുതരമായ വിഷയമായി കണക്കാക്കണമെന്നും അദ്ദേഹം ആരോപിച്ചു. വിജിലന്‍സില്‍ ഡയറക്ടര്‍ ഇല്ലാതിരിക്കുന്നത് തന്നെ പല കള്ളത്തരങ്ങളുടെയും തുടക്കമാണെന്നും, അതുവഴി കേസുകള്‍ തേച്ച്‌ മാച്ച്‌ കളയാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.