സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന്‍ രമേശ് ചെന്നിത്തല

225

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് അമിതമായ ഫീസ് ഈടാക്കാനുള്ള അവസരം സര്‍ക്കാര്‍ സൃഷ്ടിച്ചുവെന്നും വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്നതിനായി വലിയ തോതിലുള്ള ഗൂഢാലോചന നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു.കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.