തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണം അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

144

തിരുവനന്തപുരം: ഭൂമി കൈയേറ്റത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭ അംഗമായ തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കി സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇതിനുള്ള നടപടിയുമാായി സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.