ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് വന്‍കിട കൈയേറ്റക്കാര്‍ക്കും റിസോര്‍ട്ട് മാഫിയക്കും വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല

186

തിരുവനന്തപുരം: ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ മാറ്റിയത് വന്‍കിട കൈയേറ്റക്കാര്‍ക്കും റിസോര്‍ട്ട് മാഫിയക്കും വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശ്രീറാമിനെ മാറ്റിയതിലൂടെ സര്‍ക്കാര്‍ ആരുടെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് വ്യക്തമായി. ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം വിലയിരുത്തുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കണം. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി സ്ഥലംമാറ്റത്തിലൂടെ നല്‍കുന്നത്. സിപിഎമ്മിന്‍റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച്‌ പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ് ശ്രീറാമിനെ മാറ്റിയതെന്നും സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരോടുള്ള ഇടത് സര്‍ക്കാരിന്‍റെ സമീപനം ഇതു തന്നെയാണ്. മുഖ്യമന്ത്രി വാനോളം പുകഴ്ത്തിയ “തത്ത’ ഇന്ന് എവിടെപ്പോയെന്നും ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒതുക്കിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.