ബിഡിഎസ് കോഴ്സുകളിലെ ഫീസ് വര്‍ധന : സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്നു :ചെന്നിത്തല

199

തിരുവനന്തപുരം:സ്വകാര്യ മെഡിക്കല്‍ കോളജിലെ വന്‍ ഫീസ് വര്‍ദ്ധനക്ക് ശേഷം സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച്‌ ഇടതു സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വീണ്ടും കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറ!ഞ്ഞു. 85 ശതമാനം സീറ്റുകളില്‍ 2.5 ലക്ഷം രൂപയാണ് ഫീസായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ ഫീസ് ഘടനയിലൂടെ കുട്ടികളെയും രക്ഷകര്‍ത്താക്കളെയും പിഴിയുകയാണ് സര്‍ക്കാര്‍. ഫീസ് നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ സീറ്റിലും, മാനേജ്മെന്റ് സീറ്റിലും ഒരേ ഫീസ് തന്നെയാവുകയാണ്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുള്ള അവസരം പൂര്‍ണമായി ഇല്ലാതാവുകയാണ്.കഴിഞ്ഞ തവണ പതിനാല് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസായ 23000 രൂപക്ക് പഠിക്കാന്‍ കഴിയുമായിരുന്നു. 26 ശതമാനം സീറ്റുകളില്‍ 44000 രൂപയായിരുന്നു ഫീസ്. പത്ത് ശതമാനം സീറ്റുകളില്‍ 2,10,000 രൂപയും, മുപ്പത്തഞ്ച് ശതമാനം സീറ്റുകളില്‍ 5 ലക്ഷം രൂപയും, ബാക്കിയുള്ള എന്‍ ആര്‍ ഐ സീറ്റുകളില്‍ ആറ് ലക്ഷം രൂപയുമായിരുന്നു ഫീസ്. ഇത് മൂലം ഏതാണ്ട് നാല്‍പ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് അമ്ബതിനായിരം രൂപക്ക് താഴെയുള്ള ഫീസില്‍ പഠിക്കാമായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍മാനേജ്മെന്റ് സീറ്റുകളില്‍ വരുന്ന വിദ്യാര്‍ത്ഥികളെല്ലാം 2.5 ലക്ഷം രൂപ നല്‍കേണ്ട ഗതികേടിലേക്ക് ഈ സര്‍ക്കാര്‍ എത്തിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

NO COMMENTS