ക്ഷേമപെന്‍ഷനുകളുടെ വിതരണം സിപിഎം പാര്‍ട്ടിപരിപാടിയാക്കി മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

189

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകളുടെ വിതരണം സിപിഎം പാര്‍ട്ടിപരിപാടിയാക്കി മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷേമ പെന്‍ഷന്‍ വിതരണം പാര്‍ട്ടിയുടെ സഹായം പോലെയാണ് വിതരണം ചെയ്യുന്നത്. ഓണ സമ്മാനമെന്ന പേരിലാണ് ഇപ്പോള്‍ പാര്‍ട്ടി പ്രതിനിധികള്‍ വീടുകളിലെത്തി പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നത്.
വീട്ടുകാരില്‍ നിന്ന് പാര്‍ട്ടി പണപ്പിരിവ് നടത്തുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പെന്‍ഷന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി ജില്ലാ രജിസ്ട്രാറുടെ അുമതിയോടെ മാത്രമേ നല്‍കാനാവു എന്നാണ് ചട്ടം.

എന്നാല്‍ ഇതിന് വിരുദ്ധമായി സിപിഎം ഭരിക്കുന്ന സഹകരണസംഘങ്ങള്‍ വഴിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇത് ചട്ടവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
പെന്‍ഷന്‍ വിതരണം രജിസ്ട്രാര്‍ അറിയുന്നില്ല. ജോയിന്റ് രജിസ്ട്രാര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് ഇപ്പോള്‍ തുക വിതരണം ചെയ്യുന്നത്. സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ വിതരണെ ചെയ്യുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം തന്നെ രാഷ്ട്രീയ ലക്ഷം വച്ചായിരുന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.