കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും

274

ദില്ലി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് ചെന്നിത്തല ഇന്ന് ദില്ലിയില്‍ എത്തുന്നത്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സഹചര്യത്തില്‍ ഇടക്കാലത്തേക്ക് ഒരു പ്രസിഡന്റിനെ വെയ്ക്കണോ എന്ന കാര്യത്തിലാണ് ചര്‍ച്ച. ഇന്നലെ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അടുത്തയാഴ്ച ഉമ്മന്‍ ചാണ്ടിയും ദില്ലിയില്‍ എത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY