രമേശ് ചെന്നിത്തല ഇന്ന് മൂന്നാറിലെ കയ്യേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും

197

തൊടുപുഴ: മൂന്നാറിലെ കയ്യേറ്റ സ്ഥലങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. മൂന്നാറില്‍ വ്യാപക കൈയേറ്റമെന്ന ലാന്‍ഡ് റവന്യൂ കമീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ സന്ദര്‍ശനം.
ദേവികുളം നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ക്കെതിരായ ഉത്തരവുകളും നിബന്ധനകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം അറിയിക്കാനുമാണ് ചെന്നിത്തല മൂന്നാറില്‍ എത്തുന്നതെന്ന് യു.ഡി.എഫ് ഇടുക്കി ജില്ല ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍ പറഞ്ഞു. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് പരാതിക്കാരെ നേരില്‍ക്കാണുകയും പരാതി സ്വീകരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യും.