ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ വിവാദകേസുകളിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുള്ളത് അപലപനീയമെന്ന് രമേശ് ചെന്നിത്തല

238

തിരുവനന്തപുരം: ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ വിവാദകേസുകളിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുള്ളത് അപലപനീയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവാദ കേസുകളിലെ പ്രതികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. നിയമപ്രകാരം ടിപി വധക്കേസ് പ്രതികള്‍ ശിക്ഷ ഇളവിന് അര്‍ഹരല്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ടി പികേസ് പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ.കെ. രമ പറഞ്ഞു. ഇവരെ വിട്ടയക്കാനുള്ള തീരുമാനം നീചമായ കൊലയ്ക്കുള്ള പ്രത്യുപകാരമെന്നും രമ ആരോപിച്ചു.