കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതി റെനീഷ് പിടിയില്‍

290

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി റെനീഷടക്കം രണ്ടുപേര്‍ കൂടി പിടിയില്‍. പിടിയിലായവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കൊലപാതകം നടത്തിയ അക്രമി സംഘത്തെ കഴിഞ്ഞദിവസം തന്നെ തിരിച്ചറിഞ്ഞിരുന്നു. അക്രമിസംഘത്തില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ നേരത്തെ പിടിയിലായിരുന്നു. പ്രതികള്‍ സഞ്ചരിച്ചിച്ച ഇന്നോവ കാറിന്റെ ഉടമയെയായ രാമന്തളി സ്വദേശി ബിനോയിയെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിനോയിയുടെ ഇന്നോവാ കാറാണ് സംഘം കൊലപാതകത്തിനായി ഉപയോഗിച്ചത്. അക്രമി സംഘവുമായി ബന്ധമുള്ള ജിജേഷാണ് ഇടനിലക്കാരന്‍ മുഖേന കാര്‍ വാടകയ്‌ക്കെടുത്തത്. ഇയാളും അക്രമി സംഘത്തിലെ ഒരാളുമാണ് നേരത്തെ പോലീസ് കസ്റ്റഡിയിലിയാത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ മുപ്പതിലധികം വരുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, ജില്ലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സംഘര്‍ഷങ്ങള്‍ നടന്ന പ്രദേശങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

NO COMMENTS

LEAVE A REPLY