കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ അന്തരിച്ചു.

61

ന്യൂഡല്‍ഹി : എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാൻ അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു.മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം. അദ്ദേഹത്തിന് 76 വയസ്സായിരുന്നു.

NO COMMENTS