നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകനെ ചോദ്യം ചെയ്യുന്നു

200

അങ്കമാലി ; നടിയെ ആക്രമിച്ച കേസ്സില്‍ അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നു. പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെയാണ് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ ഫോൺ രാജു ജോസഫിനെ ഏൽപ്പിച്ചെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് രാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസവും രാജു ജോസഫിനെ കസ്റ്റഡിയിലെടുത്ത് ആലുവ പോലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്തിരുന്നു.